News

Diploma Spot Admission - Thiruvananthapuram District
Diploma Spot Admission - Thiruvananthapuram District
  • 07 11/2019

തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്നിക്കുകളിലെ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ താഴെ പറയുന്ന സമയക്രമത്തിനനുസരിച്ച് 19.07.2019 (വെള്ളി) 20.07.2019 (ശനി) ദിവസങ്ങളിൽ സെൻട്രൽ പോളിടെക്നിൽ വച്ചു നടത്തുന്നു.
Stream II - 19.07.2019 രാവിലെ 8.30 മുതൽ
Stream I - 19.07.2019 രാവിലെ 11 മുതൽ
Stream II (Commerial Practice, Computer Applications and Bussiness Management)
19.07.2019 രാവിലെ 8.30
കുടുംബി(KU), ധീവര (DV), പട്ടികവർഗ്ഗം (ST), ഭിന്നശേഷി വിഭാഗക്കാർ (PH), ഐ.ടി.ഐ വിഭാഗക്കാർ, CABM ബ്രാഞ്ചിൽ അർഹരായ വി.എച്ച്.എസ്.സി (VH) - Stream II വിഭാഗത്തിൽ സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത എല്ലാപേരും. 19.07.2019 രാവിലെ 9.00
എല്ലാ വിഭാഗക്കാരും - Stream II സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത 50000 റാങ്ക് വരെ

Stream I (Engineering Branches)
19.07.2019 രാവിലെ 11.00
കുടുംബി(KU), ധീവര (DV), കുശവൻ (KN), T.H.S.L.C(TH), പട്ടികവർഗ്ഗം (ST), ഭിന്നശേഷി വിഭാഗക്കാർ (PH), അനാഥർ(OR), Instrumentation വിഭാഗത്തിൽ അർഹരായ വി.എച്ച്.എസ്.സി (VH), Computer Engg/ Computer Hardware Engg, Textile Technology വിഭാഗത്തിൽ അർഹരായ ITI വിഭാഗക്കാർ - സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത എല്ലാപേരും
19.07.2019 ഉച്ചക്ക് 12.30
എല്ലാ വിഭാഗക്കാരും - സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത 10000 റാങ്ക് വരെ
19.07.2019 ഉച്ചയ്ക്ക് 2.00
എല്ലാ വിഭാഗക്കാരും -സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത 10001 മുതൽ 18000 റാങ്ക് വരെ
19.07.2019 ഉച്ചയ്ക്ക് 3.30
എല്ലാ വിഭാഗക്കാരും - സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത 18001 മുതൽ 25000 റാങ്ക് വരെ
20.07.2019 രാവിലെ 8.30
എല്ലാ വിഭാഗക്കാരും - സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത 25001 മുതൽ 36000 റാങ്ക് വരെ
20.07.2019 രാവിലെ 11.00
ജനറൽ മെറിറ്റ് ഒഴികെയുള്ള എല്ലാ വിഭാഗക്കാരും - സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത 36001 മുതൽ 50000 റാങ്ക് വരെ
മുകളിൽ സൂചിപ്പിച്ച schedule അനുസരിച്ചുള്ള spot admission നു ശേഷം സ്വാശ്രയ പോളിടെക്നിക്കുകളിൽ ഒഴിവുള്ള സീറ്റുകളിൽ 20.07.2019 ഉച്ചയ്ക്ക് 2 മണിക്ക് അഡ്മിഷൻ നടത്തുന്നതാണ് ( ട്യൂഷൻ ഫീസ്: 22500 ). സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത എല്ലാ പേർക്കും സ്വാശ്രയ പോളിടെക്നിക്കുകളിലേക്കുള്ള അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ www.polyadmission.orgഎന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
For detailsClick Here

KGTE Press Work - Admission
KGTE Press Work - Admission
  • 07 16/2019

KGTE Press Work Admission . For detailsClick Here

തിരുവനന്തപുരം ജില്ല - സ്പോട്ട് അഡ്മിഷൻ സമയക്രമം
തിരുവനന്തപുരം ജില്ല - സ്പോട്ട് അഡ്മിഷൻ സമയക്രമം
  • 11 08/2019

തിരുവനന്തപുരം ജില്ലയിലെ 09.07.2019 ന് നടന്ന സ്പോട്ട് അഡ്മിഷനു തുടർച്ചയായി വിവിധ പോളിടെക്നിക്കുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ( Stream I) സ്പോട്ട് അഡ്മിഷൻ താഴെ പറയുന്ന സമയക്രമത്തിനനുസരിച്ച് 11.07.2019 വ്യാഴാഴ്ച സെൻട്രൽ പോളിടെക്നിൽ വച്ചു നടത്തുന്നു.

രാവിലെ 9.00
ജനറൽ
സർക്കാർ വനിതാ പോളിടെക്നിക്കിൽ Instrumentation ബ്രാഞ്ച്
36000 റാങ്ക് വരെയുള്ള സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്തറiർ
രാവിലെ 9.30
ലാറ്റിൻ കാത്തലിക്, പട്ടികജാതി വിഭാഗം
എല്ലാ പോളിടെക്നിക്കുകളും
50000 റാങ്ക് വരെയുള്ള സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത സംവരണത്തിന് അർഹതയുള്ളവർ
രാവിലെ 10.00
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം.
സർക്കാർ വനിത പോളിടെക്നിക്കിൽ Instrumentation, Electronics. നെയ്യാറ്റിൻകര പോളിടെക്നിക്കിൽ Instrumentation.
50000 റാങ്ക് വരെയുള്ള സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത സംവരണത്തിന് അർഹതയുള്ളവർ
രാവിലെ 10.00
ഐ.ടി.ഐ
CPT യിൽ മെക്കാനിക്കൽ, ടെക്സ്റ്റൈൽ, വനിത പോളിടെക്നിക്കിൽ കംപ്യൂട്ടർ, നെടുമങ്ങാട് പോളിടെക്നിക്കിൽ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ് , ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
50000 റാങ്ക് വരെയുള്ള സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത, പ്രോസ്പെക്ടസ് പ്രകാരം അർഹതയുള്ള ITI ക്കാർ
രാവിലെ 10.30
ഈഴവ
CPT യിൽ ടെക്സ്റ്റെയിൽ, വനിത പോളിടെക്നിക്കിൽ Instrumentation, നെയ്യാറ്റിൻകര പോളിടെക്നിക്കിൽ Instrumentation.
50000 റാങ്ക് വരെയുള്ള സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത സംവരണത്തിന് അർഹതയുള്ളവർ
രാവിലെ 10.30
മുസ്ലീം
CPT യിൽ ടെക്സ്റ്റൈൽ, വനിത പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, നെയ്യാറ്റിൻകര പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ
50000 റാങ്ക് വരെയുള്ള സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്ത സംവരണത്തിന് അർഹതയുള്ളവർ
തിരുവനന്തപുരം ജില്ലയിലെ സ്വാശ്രയ പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 36000 റാങ്ക് വരെയുള്ള ജനറൽ വിഭാഗക്കാർക്കും 50000 റാങ്ക് വരെയുള്ള സംവരണ വിഭാഗക്കാർക്കും 11 മണിക്ക് spot admission നടത്തുന്നതാണ് ( ട്യൂഷൻ ഫീസ് 22500).
For detailsClick Here

സ്പോട്ട് അഡ്മിഷൻ സംബന്ധിച്ചുള്ള പൊതു അറിയിപ്പ്
സ്പോട്ട് അഡ്മിഷൻ സംബന്ധിച്ചുള്ള പൊതു അറിയിപ്പ്
  • 07 06/2019

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക്കുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ അതാത് ജില്ലകളിലെ നോഡൽ പോളിടെക്നിക്കുകളിൽ വച്ച് സ്ട്രീം ഒന്നിന്റെ ജൂലൈ 9 രാവിലെ 8 മണി മുതലും സ്ട്രീം രണ്ടിന്റെ ജൂലൈ 10 രാവിലെ 8 മണി മുതലും നടത്തുന്നതാണ്.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇതുവരെ പ്രവേശനം ലഭിക്കാത്ത വർക്കും സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
എന്നാൽ നിലവിൽ ഏതെങ്കിലും അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുകയും എന്നാൽ അഡ്മിഷൻ എടുക്കാതിരിക്കുകയും ചെയ്തവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല. കൂടാതെ 500 രൂപ അടച്ചു രജിസ്റ്റർ ചെയ്യുകയും എന്നാൽ മൂന്നാമത്തെ അലോട്ടുമെന്റിൽ അഡ്മിഷൻ എടുക്കാതിരിക്കുകയും ചെയ്തവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല.

സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും www.polyadmission.org എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി ജൂലൈ 7 നും ജൂലൈ 8 വൈകിട്ട് 3 മണി വരെയും വെബ് സൈറ്റിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്പോട്ട് അഡ്മിഷന് വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാത്തവരെ ഒരു കാരണവശാലും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. ഒരു അപേക്ഷകന് ഒരേ സമയം ഒന്നിൽ കൂടുതൽ ജില്ലകളിലേക്കുള്ള സ്പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ ജില്ലക്കും പ്രത്യേകം രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

ജില്ല തിരിച്ചുള്ള സ്പോട് അഡ്മിഷന് രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് 08-07-2019 4 മണിക്ക് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ജില്ലയിലും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നവരുടെ റാങ്ക് വിവരങ്ങൾ 08-07-2019 5 മണിക്ക് വെബ് സൈറ്റിൽ ലഭ്യമാക്കുന്നതാണ്.
സ്ട്രീം ഒന്നിലെ (എഞ്ചിനീയറിംഗ്) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നവരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 09-07-2019 രാവിലെ 8 മണിക്ക് പ്രസ്തുത ജില്ലയിലെ നോഡൽ പോളിടെക്നിക്കിൽ ഹാജരാകേണ്ടതാണ്.
സ്ട്രീം രണ്ടിലെ (നോൺ എഞ്ചിനീയറിംഗ്) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നവരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 10-07-2019 രാവിലെ 8 മണിക്ക് പ്രസ്തുത ജില്ലയിലെ നോഡൽ പോളിടെക്നിക്കിൽ ഹാജരാകേണ്ടതാണ്.
അപേക്ഷകന്റെ പ്രോക്സി ആയി സ്പോട്ട് അഡ്മിഷന് ഹാജരാകുന്ന ആൾ Authorisation Letter ഉം (Annexure XVI) ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്ന പക്ഷം യഥാർത്ഥ സർട്ടിഫിക്കറ്റുകൾ തൊട്ടടുത്ത ദിവസം തന്നെ ഹാജരാക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ ജില്ലകളിൽ അഡ്മിഷൻ എടുക്കുന്നവരുടെ അവസാനം എടുത്ത അഡ്മിഷൻ ആയിരിക്കും നിലനിൽക്കുക. ഒരു സ്ഥലത്തു അഡ്മിഷൻ എടുക്കുമ്പോൾ അതിനുമുൻപ് എടുത്ത അഡ്മിഷൻ ക്യാൻസൽ ആകുന്നതാണ്. ആയതിനാൽ അഡ്മിഷൻ എടുക്കുന്നതിനു മുൻപ് പ്രോക്സിയുമായി ബന്ധപെട്ടു ഉറപ്പുവരുത്തേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വം ആണ്.
അപേക്ഷകർക്ക് നിലവിൽ സമർപ്പിച്ചിട്ടുള്ള ഓപ്ഷനുകൾക്കു പുറമേ അഡ്മിഷൻ സമയത്തു ലഭ്യമായ മറ്റു ഓപ്ഷനുകളും സ്വീകരിക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനിൽ ഓപ്ഷനുകളുടെ ക്രമം പരിഗണിക്കുന്നതല്ല.
സ്പോട്ട് അഡ്മിഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ അപ്പോൾ തന്നെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഫീസ് അടച്ചു പ്രവേശനം നേടേണ്ടതാണ്. (പ്രോക്സി അപേക്ഷകർക്ക് യഥാർത്ഥ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തൊട്ടടുത്ത ദിവസം വരെ സമയം നൽകുന്നതാണ്. ഫീസ് അപ്പോൾത്തന്നെ അടക്കേണ്ടതാണ്). ഇത്തരത്തിൽ പ്രവേശനം നേടാത്തവരുടെ അഡ്മിഷൻ റദ്ദാകുന്നതും പ്രസ്തുത അഡ്മിഷൻ തൊട്ടടുത്ത റാങ്കുള്ള അപേക്ഷകന് നൽകുന്നതുമായിരിക്കും.
നിലവിൽ പോളിടെക്നിക്കുകളിൽ പ്രവേശനം നേടിയവർ അഡ്മിഷനുമായി ബന്ധപ്പെട്ട് പോളിടെക്നിക്കുകളിൽ നിന്നും നൽകിയ രേഖകൾ ഹാജരാക്കിയാൽ മതിയാകും. നിലവിൽ മറ്റു കോളേജുകളിൽ/ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) ഹാജരാക്കാൻ 3 ദിവസം അനുവദിക്കുന്നതാണ്

Diploma Spot Admission - Thiruvananthapuram District
Diploma Spot Admission - Thiruvananthapuram District
  • 07 05/2019

ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിന് 07.07.2019 മുതൽ 8.07.2019 3 PM വരെ www.polyadmission.org എന്ന വെബ് സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
രജിസ്റ്റർ ചെയ്യാത്തവർക്ക് spot admission ൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
തിരുവനന്തപുരം ജില്ലയിലെ എല്ലാ പോളിടെക്നിക്കിലേക്കുള്ള Spot admission Central Polytechnic College ൽ വച്ചു നടക്കുന്നതാണ്‌.
Spot Admission - dates
Stream I: 09.07.2019 8 AM മുതൽ
Stream II: 10.07.2019 8 AM മുതൽ
For Details Click Here

Lateral Entry Admission -Final Rank List
Lateral Entry Admission -Final Rank List
  • 07 05/2019

Lateral Entry Final Rank List Published.
For Rank list Click Here
For Register No wise Detailed Rank list Click Here
Candidates are directed to report at Central Polytechnic College, Thiruvananthapuram with all relevant original documents/certificates on 08/07/2019 at 9am.
Approx fee : Rs.18500
(SC/ST candidates are eligible for fee concession)

Lateral Entry Admission - Provisional Rank List
Lateral Entry Admission - Provisional Rank List
  • 07 04/2019

Lateral Entry Rank List Published. For Rank list Click Here For Register No wise Detailed Rank list Click Here